അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ചൂണ്ടിക്കാട്ടി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയര്‍പേര്‍സണ്‍ രജനി കൃഷ്ണന്‍, കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ കെ ഷൈലജ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ് എന്നിവര്‍ സംസാരിച്ചു.
ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് വി ഇ ഒ സജിന്‍ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ സ്വാഗതവും അസി.സെക്രട്ടറി കുഞ്ഞിക്കണ്ണന്‍നന്ദിയുംപറഞ്ഞു