കാലിച്ചാനടുക്കം: സെവൻസ്റ്റാർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് തൊട്ടിലായിയുടെ ഓണാഘോഷം വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി. വാർഡ് കൺവിനർ പത്മനാഭൻ കൂളിമാവ്, ചന്ദ്രൻ ബഡുർ , കെ.പി സുഭാഷ്, ഊര് മൂപ്പൻ മധു ടിപി എന്നിവർ പ്രസംഗിച്ചു.ു ക്ലബ് സെക്രട്ടറി പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ദിവ്യ തൊട്ടിലായി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയുംഉണ്ടായിരുന്നു.
