രാജപുരം: അധ്യാപക ദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് അധ്യാപകരായ സജി എം എ , റിട്ടയേഡ് അധ്യാപിക കെ എം മോളി , സാലു ഐലാറ്റില്‍ എന്നിവരെ പൊന്നാടയും മൊമെന്റോയും നല്കി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഒ സി ജോസഫ്, സെക്രട്ടറി ജയകുമാര്‍ എപി , കണ്ണന് നായര്‍, അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Related Articles
കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന് മാറി :ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍
ചുളളിക്കര : കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന് മാറിയിരിക്കുന്നുവെന്ന്് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍. ഭരണകക്ഷിയില്‍പെട്ട എംഎല്‍എ പി.വി അന്‍വര്‍ കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നടക്കുന്ന അരാജകത്വത്തിന് എതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും നടത്തിയ ആരോപണങ്ങളെയെല്ലാം ഭീഷണി സ്വരത്തില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയത് കേരളത്തിലെ സ്വര്‍ണ്ണകടത്തും സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്തുന്നവര്‍ക്ക് ഓശാന പാടുന്ന നിലപാടാണ്. ജാതിഭേദമന്യേ മുഴുവന്‍ വിശ്വാസികളുടെയും ഉത്സവമായ തൃശൂര്‍ പൂരം മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കലക്കിയതും കേരളത്തിലെ കുറ്റകൃത്യം […]
കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് നിര്യാതയായി. സംസ്ക്കാരം നാളെ
രാജപുരം : കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് (65 )നിര്യാതയായി. സംസ്ക്കാരം നാളെ (6-02-2025ന് ) വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയില്‍.പരേത വയനാട് നടവയല്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍ : ഡിജോ,ഡിന്റോ മരുമക്കള്‍: റിന്‍സി കുന്നേപ്പറമ്പില്‍ മണ്ഡപം, സ്നേഹ പുതുശ്ശേരിക്കാലായില്‍. സഹേദരങ്ങള്‍ : തോമസ്,ബേബി,മേരി,ബാബു,ഡെയ്സി,സാബു,ആനി,അച്ചാമ്മ,അനില്‍
ബളാന്തോട് ജി.എച്ച്.എസ്.എസിൽ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം നടത്തി
പനത്തടി : കേരളയുടെ നേതൃത്വത്തിൽ കഥയുടെ ആരംഭം കുറിച്ചുകൊണ്ട് പൊതുവിദ്യാലയത്തിലെ കഥോൽത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. ടീച്ചറോട് ഒപ്പം രക്ഷിതാക്കളും അധ്യാപകരും കഥ കുട്ടികളിലേക്ക് എത്തിച്ചു. ജി.എച്ച്.എസ്.എസ്.ബളാന്തോടിലെ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. എൻ വേണു അധ്യക്ഷത വഹിച്ചു. യുവകവിയും അധ്യാപകനുമായ ബിജു ജോസഫ് മുഖ്യാതിഥിയായി. എം. സി മാധവൻ, റിനിമോൾ പി വി രഞ്ജിത്ത്, അനിത.പി, സി. ആർ സി […]




