ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികവിദ്യ കര്‍ണാടകയില്‍ ചെലവാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാനത്ത് വിദ്വേഷ രാഷ്ട്രീയ പ്രചരമാണ് നടത്തുന്നത് എന്നതിനാല്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
Related Articles
‘സർക്കാരിൽ നിന്ന് ഉറപ്പുകിട്ടി’; ഗുസ്തി താരങ്ങളുടെ സമരം താൽക്കാലികമായി നിർത്തിവച്ചു
റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായി ഡൽഹിയിൽ നടത്തിവരുന്ന സമരം ജൂൺ 15 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഗുസ്തി താരം ബജ്റംഗ് പുനിയ അറിയിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടിയെന്നും അന്വേഷണം 15നകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചു. അതുവരെ സമരം ചെയ്യില്ലെന്നും ബജ്റംഗ് പുനിയ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തിക്കാരുടെ ചർച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താൽക്കാലികമായി നിർത്തിവച്ചതെന്ന് ഗുസ്തി […]
‘നീതി ലഭിക്കുന്നത് വരെ ഗുസ്തി താരങ്ങൾക്കൊപ്പം’; പിന്തുണ അറിയിച്ച് കർഷക നേതാക്കൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച് നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാനയിലെ കർഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയിൽ ഒഴുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ആശങ്കപ്പെടേണ്ട, […]
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി; 61.50 രൂപയുടെ വര്‍ധന
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപ കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്.