പാണത്തൂർ :പാണത്തൂർ പരിയാരത്ത്് ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക്് കൊണ്ടുപോയി.ഒരാളെ തിരയുന്നു. പാണത്തൂർ ചെമ്പേരിയിലെ പെട്രോൾ പമ്പിലേക്ക് മംഗലാപുരത്തുനിന്നും സുളള്യ പരിയാരം വഴി വരികയായിരുന്ന ടാങ്കർ ലോറിയാണ് പരിയാരത്ത് അപകടത്തിൽപെട്ടത്. വാഹനത്തിൽ മൂന്നു പേരുണ്ടായിരുന്നതായാണ് വിവരം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രണ്ടുപോരെ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ കണ്ടെത്തുന്നതിനുളള ശ്രമം നടക്കുന്നതായി അറിയുന്നു. പരിയാരത്ത് മുസ്ലിം പളളിക്ക് സമീപം താമസിക്കുന്ന ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗി്കമായി തകർന്നുവെങ്കിലും […]
LOCAL NEWS
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിൽ ലോക വയോജന ദിനം ആചരിച്ചു
മാലക്കല്ല്: ലോക വയോജന ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിൽ 90 വയസ് കഴിഞ്ഞ പോളക്കൽ ഏലിക്കുട്ടിയെ ഷാൾ അണിയിച്ച് ആദരിച്ചു.സ്‌ക്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് സജി എ സി, .ഹെഡ്മാസ്റ്റർ സജി എം എ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസഫ്നന്ദിപറഞ്ഞു വിദ്യാർത്ഥി പ്രതിനിധി നന്ദന പ്രതിജ്ഞ ചൊല്ലികൊടുത്തു
ഉല്ലസിച്ച് പഠിക്കാൻ വർണ്ണക്കൂടാരം ശില്പശാല; വിരിഞ്ഞത് നൂറ് കണക്കിന് കളിപ്പാട്ടങ്ങൾ
രാജപുരം: കുട്ടികളുടെ ഇഷ്ടത്തിനും താല്പര്യത്തിനും സന്തോഷത്തിനും ഊന്നൽ കൊടുത്തു കൊണ്ട് സമഗ്ര ശിക്ഷ കാസർഗോഡ് നൽകിയ പത്ത് ലക്ഷം രൂപ കൊണ്ട് ഒരുക്കിയ ജി.എച്ച്.എസ്.എസ് ബളാംതോട് പ്രീ സ്‌കൂളിലെ പതിമൂന്ന് പ്രവർത്തന ഇടങ്ങളിലേക്ക് വേണ്ടി രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വിരിഞ്ഞത് നൂറ് കണക്കിന് കളിപ്പാട്ടങ്ങൾ . ശാസ്ത്രീയ പ്രീ സ്‌കൂൾ സംവിധാനത്തിലെ കളിപ്പാട്ടം പ്രവർത്തന പുസ്തകത്തിന്റെ വിനിമയ പ്രവർത്തനങ്ങൾക്കാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. ശില്പശാലയുടെ സമാപനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. […]
ബേളൂർ പാറക്കല്ലിലെ കരിച്ചേരി ഗോപാലൻ നായർ (80)നിര്യാതനായി
അട്ടേങ്ങാനം: ബേളൂർ പാറക്കല്ലിലെ കരിച്ചേരി ഗോപാലൻ നായർ (80)നിര്യാതനായി. ഭാര്യ: നാരായണി അമ്മ (അരിയിൽ ).മക്കൾ: ബി കെ സുരേഷ് (സി പി ഐ എം പാറക്കല്ല് ബ്രാഞ്ചംഗം, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി), പ്രീത അരവിന്ദൻ ( ഓമന പുണ്ടൂർ) മരുമക്കൾ: നിഷ സുരേഷ് (ജില്ലാ ലോട്ടറി ഓഫീസ് കാസർകോട്) അരവിന്ദാക്ഷൻ നായർ (പുണ്ടൂർ). സഹോദരങ്ങൾ: കെ തമ്പായി അമ്മ (പെരുമ്പള്ളി), കെ നാരായണൻ നായർ (ചായിത്തടുക്കം), പരേതരായ കരിച്ചേരി നാരായണി അമ്മ( […]
രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കും: സി പി എം
രാജപുരം: രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സി പി എം രാജപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 1982 മുതൽ രാജപുരത്ത് പ്രവർത്തിച്ചു വരുന്ന ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊണ്ടു പോകാനുള്ള ചിലരുടെ ശ്രമം എന്ത് വിലകൊടുത്തും തടയും. രണ്ടു വർഷം മുമ്പ് രാജപുരത്ത് ഇലക്ട്രിസിറ്റി ഓഫീസിന് വേണ്ടി ടൗണിന് സമീപത്തായി തന്നെ 15 സെന്റ് സ്ഥലം കെ ടി മാത്യു സൗജന്യമായി നൽകിട്ടുണ്ട്. ഈ സ്ഥലം കെഎസ്ഇബിക്ക് എഴുതി നൽകിട്ടും ഉണ്ട്. […]
പ്ലാറ്റിനം ജൂബിലി ലോഗോ ക്ഷണിക്കുന്നു
പനത്തടി : ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. 2023 ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുൻപായി pghssbalanthode@gmail.com എന്ന ഇ.മെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. വി കൃഷ്ണൻ ചെയർമാനായും, പ്രിൻസിപ്പാൾ എം. ഗോവിന്ദൻ കൺവീനറായും വിപുലമായ സംഘാടകസമിതിരൂപീകരിച്ചു.
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രം പാദുകം വെക്കൽ ചടങ്ങ് 20 ന്
ബന്തടുക്ക : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര ശ്രീ കോവിൽ പുനർനിർ മ്മാണത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ബ്രഹ്‌മശ്രീ ഇരിവൽ കേശവ തന്ത്രികളുടെ മഹനീയ കാർമികത്വത്തിൽ 20 ന് നടക്കും. പുലർച്ചെ 3 .49നും – 4.32 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ഈ ശുഭ മുഹൂർത്തിന് സാക്ഷ്യംവഹിക്കാൻ. മുഴുവൻ ഭക്തജനകളുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഭാരവാഹികൾഅഭ്യർത്ഥിച്ചു
മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി
ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി. അമ്മ. പരേതയായ ഗൗരി. ഭാര്യ: ഓമന. മക്കൾ: ധന്യ, വിജി, നോബിൾ. മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്). സഹോദരങ്ങൾ: പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).
സഹജീവി സ്‌നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ്് ക്ലാസ് പി ടി എ യോഗം; താരമായത്് പഞ്ചായത്ത് മെമ്പർ
ബന്തടുക്ക : സഹജീവി സ്‌നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ്് ക്ലാസ് പി ടി എ യോഗം; താരമായത്് പഞ്ചായത്ത് മെമ്പർ. ബന്തടുക്ക ഗവ. ഹയർസെക്കണ്ടറി സ്‌ക്കുളിലെ ക്ലാസ് പി ടി എ യോഗമാണ് സഹജീവികളോടുളള സ്‌നേഹസ്പർശത്തിന്റെയും കരുതലിന്റെയും നേർ സാക്ഷ്യമായത്. കുറ്റിക്കോൽ പഞ്ചായത്ത്് പത്താം വാർഡ്് മെമ്പർ കുഞ്ഞിരാമൻ തവനത്താണ് തന്റെ രണ്ട് ആട്ടിൻ കുട്ടികളിലൊന്നിനെ സ്‌ക്കുളിന് കൈമാറിയത്. അർഹനായ ഒരു കുട്ടിയുടെ കുടുംബത്തിന് ക്ലാസ് പി ടി എ നടക്കുന്ന സമയത്ത് ആടിനെ കൈമാറുകയും ചെയ്തത് കുട്ടികളിൽ […]