അമ്പലത്തറ : മുട്ടിച്ചരലിലെ അലീമയുടെ കുടുംബത്തിന് ഭക്ഷണ സാധനങ്ങളും അത്യാവശ്യ വീട്ടുസാധനങ്ങളും എത്തിച്ചു കൊടുത്ത് കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത്. കോടോം. ബേളൂർ ഗ്രാമപഞ്ചായത്തിലെ മുട്ടിച്ചരൽ എന്ന സ്ഥലത്താണ് അലീമയും കുടുംബവും താമസിക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവിനെയും മൂന്ന് പെൺ മക്കളെയും കൊണ്ട് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പറയാനാണ് ഇന്നലെ താലൂക്ക് തല അദാലത്തിൽ അലീമ മന്ത്രിയെ കാണാനെത്തിയത്. മൂന്ന് പെൺമക്കളിൽ ഒരാൾ മാനസിക വിഭ്രാന്തിയുള്ള കുട്ടിയാണ്. ഒരു നേരം വയറ് നിറച്ച് ആഹാരം കഴിക്കാൻ വരെ ബുദ്ധിമുട്ട് അനുഭവഭിക്കുന്ന […]
Author: kcadmin
കെ. ഫോൺ പദ്ധതി : പനത്തടി പഞ്ചായത്തിൽ സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതി പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു
പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സണുമായ സുപ്രിയ ശിവദാസ്, […]
ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ
ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടക്കും. ജൂൺ 5ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്യും.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ രജനി […]
മുസ്ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫ (75)നിര്യാതനായി
പെരിങ്ങോം: മുസ്ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫ (75)നിര്യാതനായി. പരേതരായ നങ്ങാരത്ത് അബ്ദുൾ റഹ്‌മാന്റെയും പൂമംഗലോര കത്ത് ഖദീജയുടെയും മകനാണ്. മുസ്ലിം ലീഗ് കെട്ടിപടുക്കുവാൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, ഇ.അഹമ്മദ്, സയ്യിദ് അബ്ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ, കൊരമ്പയിൽ അഹമ്മദ് ഹാജി, ഇ.ടി.മുഹമ്മദ് ബഷീർ, പി.കെ.കെ.ബാവ, ചെറിയ മമ്മുക്കേയി, എന്നിവരുടെ കൂടെ പ്രവർത്തിച്ചു. അറിയപ്പെടുന്ന പ്രാസംഗിക്കനാണ്. കലാ സാംസ്‌കാരിക രംഗത്ത് നിരവധി ഇടപെടൽ നടത്തി. 1965 ൽ പെരിങ്ങോത്ത് ജനത കലാ സമിതി രൂപവത്കരിച്ചു. ആദ്യ […]
‘നീതി ലഭിക്കുന്നത് വരെ ഗുസ്തി താരങ്ങൾക്കൊപ്പം’; പിന്തുണ അറിയിച്ച് കർഷക നേതാക്കൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച് നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാനയിലെ കർഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയിൽ ഒഴുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ആശങ്കപ്പെടേണ്ട, […]
ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു
രാജപുരം: ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പുതിയതായി സെന്റ് മേരീസ് സ്‌കൂളിലേക്ക് എത്തുന്ന നൂറ്റിനാല്പതോളം കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ ക്യാമ്പസ് മുഴുവനും വർണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു.കുട്ടികളെ എല്ലാവരെയും ബലൂണും പൂക്കളും നൽകി സ്വീകരിച്ചു . സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗതപ്രസംഗം നടത്തി. സെന്റ് മേരീസ് കോളേജ് ഡയറക്ടർ ഫാ.ജോസ് മാത്യു പാറയിൽ അധ്യക്ഷനായിരുന്നു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത് പ്രവേശനോത്സവ […]
മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പണി കഴിപ്പിച്ച പുതിയ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പണി കഴിപ്പിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാനം സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ്, ഹെഡ്മാസ്റ്റർ സജി എം.എ, പ്ലാറ്റിനം ജൂബിലി ചെയർമാൻ കെ.ജെ ജെയിംസ്, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പളിൽ, പി ടി എ പ്രസിഡന്റ് സജി എ.സി മറ്റ് പി ടി എ പ്രതിനിധികൾകളും നാവാഗതരായ കുട്ടികളും പങ്ക് ചേർന്ന് ചടങ്ങ് […]
കള്ളാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സർവ്വീസിൽ നിന്നും വിരമിച്ചു
രാജപുരം:പഞ്ചായത്ത് വകുപ്പിൽ 27 വർഷത്തെ നീണ്ട സേവനത്തിന് ശേഷം കള്ളാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ബാലകൃഷ്ണൻ സർവ്വീസിൽ നിന്നും വിരമിച്ചു. സെക്രട്ടറിക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ പ്രീയാ ഷാജി അദ്ധ്യക്ഷം വഹിച്ചു. പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമ്മിതി അദ്ധ്യക്ഷ ഗീത, പി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപി കെ, സന്തോഷ് വി ചാക്കോ, മെമ്പർമ്മാരായ ജോസ് പുതുശ്ശേരിക്കാലിയിൽ,കൃഷ്ണ കുമാർ എം ബഡ്‌സ്‌ക്കൂൾ […]
സ്‌കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ സമ്മാനം
രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 1992-93 വർഷത്തെ ആദ്യ എസ്.എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് പൊതു വിദ്യാലയ മികവിനായി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന് ഇലക്ട്രിക് ബെൽ സ്ഥാപിച്ച് കൈമാറിയത്. സ്‌കൂളിന്റെ പരമ്പരാഗത രീതിയിലുള്ള ബെൽ എല്ലാ ക്ലാസ്സുകളിലും എത്തുന്നില്ല എന്ന പരാതി ഉയർന്നപ്പോൾ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന വിശ്വംഭരൻ മാഷിന്റെ നിർദ്ദേശം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥിയും നിലവിലെ എസ്.എം.സി ചെയർമാനുമായ ബിജുമോൻ കെ.ബി യും […]
പനത്തടി പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്‌കൂളിൽ നടത്തി
രാജപുരം പനത്തടി പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ പി അജിത്ത്കുമാർ, ആർ ജനാർദ്ദനൻ, സി ആർ സി കോർഡിനേറ്റർ സുപർണ്ണ രാജേഷ്, പി ടി എ പ്രസിഡന്റ് വി.എൻ മനോജ് എന്നിവർ പ്രസംഗിച്ചു.