ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ,പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ […]
Author: kcadmin
കോടോത്ത് സ്‌ക്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി
ഒടയംചാൽ : കോടോത്ത് സ്‌ക്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ മധുര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. രാജപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസീജ പി., ബാലചന്ദ്രൻ മാസ്റ്റർ, ഡി ഐ ബാബു, ജനാർദ്ദനൻ കെ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് രഞ്ജിനി എസ് കെ സ്വാഗതവും സി.പി.ഒ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു
ബളാംതോട് : ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ശ്രീജ കുമാരൻ അധ്യക്ഷത വഹിച്ചു. എ ഡി എസ് സെക്രട്ടറി ചിഞ്ചു പ്രസാദ് പ്രസംഗിച്ചുു. സെക്രട്ടറി സ്മിത സ്വാഗതവും, അജിത നന്ദിയുംപറഞ്ഞു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് മദ്രസ വിദ്യാർത്ഥികൾ മൈലാഞ്ചി ചെടി നട്ടു
ചുള്ളിക്കര : പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുകയാണ് ലോക പരിസ്ഥിതി ദിനം. പ്രകൃതിയുടെ നിലനിൽപ്പിനു മരങ്ങൾ കൂടിയേ തീരൂ . പ്രകൃതി മനുഷ്യനെ ആശ്രയിച്ചല്ല , മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് ഈ ആശയങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി കൊണ്ട് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും മദ്രസ മുഅല്ലിംഗളും ചേർന്ന് മദ്രസ മുറ്റത്ത് മൈലാഞ്ചി ചെടി നട്ടു. മദ്രസ വിദ്യാർത്ഥികളോടൊപ്പം ഹമീദ് എ, മദ്രസ മുഅല്ലിംകളായ അബ്ദുൽ റഹിമാൻ നൂറാനി, ഇബ്രാഹിം മുസ്ലിയാർ എന്നിവർപങ്കെടുത്തു
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അനുമോദന സദസ്സ് ശ്രദ്ധേയമായി
അയ്യങ്കാവ്: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട യശോദ ടീച്ചർക്കുള്ള ആദരവും BSC റാങ്ക് ജേതാവ് അകൻഷാ പോളിനും +2, SSLC ഉന്നതവിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു. അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ദ്്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മിറ്റി […]
‘കരുതലും കൈതാങ്ങും’ തുണയായി അഞ്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം യഥാർത്ഥൃമായി
രാജപുരം : വെള്ളരിക്കുണ്ട് താലൂക്കിൽ വെച്ച് നടന്ന കരുതലും കൈതാങ്ങും തുണയായി അഞ്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം യഥാർത്ഥൃമായി.പനത്തടി പഞ്ചായത്ത് ചെറുപനത്തടി വാർഡിലെ കണ്ടത്തിൽ നിവാസികളാണ് പരാതിയുമായി അദാലത്തിലെത്തിയത്. പരാതിക്ക് പരിഹാരം കാണാൻ വാർഡ് മെബറെയും വിലേജ് ഓഫീസറെയും അധികൃതർ ചുമതലപ്പെടുത്തി.തുടർന്ന് ഇരുവരുടെയും ശ്രമഫലമായി രണ്ട് ദിവസത്തിനുള്ളിൽ റോഡ് പൂർത്തികരിച്ചു. ഇതോടെ ഇവരുടെ വർഷങ്ങളായുള്ള റോഡെന്ന സ്വപ്നം പൂവണിഞ്ഞു. .പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് ചെറുപനത്തടി _കണ്ട ത്തിൽ റോഡ് ഉൽഘാടനം ചെയ്തു. പനത്തടി വില്ലേജ് ഓഫീസർ […]
നാളെ വൈദ്യുതി മുടങ്ങും
110 കെ.വി. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂൺ 4ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി ചിത്താരി, 11 കെ.വി ഹോസ്ദുർഗ്, 11 കെ.വി ചാലിക്കാൽ, 11 കെ.വി വെള്ളിക്കോത്ത്, 11 കെ.വി ഗുരുപുരം എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസർ ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുന്നില്ല. റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാർക്ക് നിയമന ഉത്തരവ് വൈകുന്നു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ച് നടത്തി
കാസറഗോഡ് : കാസറഗോഡ് ജില്ലയിൽ റാങ്ക് ലിസ്റ്റിലുള്ള 190 നഴ്‌സുമാരുടെ നിയമനം ഉടനെ നടത്തുക, ഒഴിവുകൾ ജില്ലാ മെഡിക്കൽ ഓഫിസർ പി എസ് ് സി ക്ക് ഉടനെ റിപ്പോർട്ട് ചെയ്യുക, കാസറഗോഡ് ജില്ലയിൽ പുതിയ ഡ്യൂട്ടി നഴ്സ് തസ്തികകൾ അനുവദിക്കുക, എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേരനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ച് നടത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ റാങ്ക് ലിസ്റ്റ് കാലാവധി തീരുമെന്നറിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് […]