ഒഡീഷയിലെ ജജ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം ഗുഡ്സ് ട്രെയിനിന് എഞ്ചിൻ ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകൾക്കടിയിൽ അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ജജ്പൂർ കിയോഞ്ചർ റോഡിന് സമീപം റെയിൽവേ ജോലിക്കായുള്ള കരാർ തൊഴിലാളികളാണ് മരിച്ചത്.
Author: kcadmin
ജില്ലാ സംസ്ഥാന ദേശീയ വടംവലി താരങ്ങൾക്ക് പ്രോത്സാഹനമായി പൂർവ്വ വിദ്യാർത്ഥികൾ വടം സമ്മാനിച്ചു
ഓടയംചാൽ : ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന ദേശീയ വടംവലി താരങ്ങൾക്ക് പ്രോത്സാഹനമായി വടം സ്‌പോൺസർ ചെയ്തു പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രത്‌നാവതി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത., കായിക അധ്യാപകൻ കെ ജനാർദ്ദനൻ എന്നിവർ ആശംസകൾ അറിയിച്ചു ചങ്ങായിക്കൂട്ടം പ്രതിനിധികളായ അഞ്ജലി , ബബിന. ടി ,ഷൈന, പ്രവീൺ ,വിനോദ് പണംകോട്,സജിത്ത് സി കെ എന്നിവർ പ്രസംഗിച്ചു.
‘സർക്കാരിൽ നിന്ന് ഉറപ്പുകിട്ടി’; ഗുസ്തി താരങ്ങളുടെ സമരം താൽക്കാലികമായി നിർത്തിവച്ചു
റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായി ഡൽഹിയിൽ നടത്തിവരുന്ന സമരം ജൂൺ 15 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഗുസ്തി താരം ബജ്‌റംഗ് പുനിയ അറിയിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടിയെന്നും അന്വേഷണം 15നകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചു. അതുവരെ സമരം ചെയ്യില്ലെന്നും ബജ്‌റംഗ് പുനിയ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തിക്കാരുടെ ചർച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താൽക്കാലികമായി നിർത്തിവച്ചതെന്ന് ഗുസ്തി […]
നാളികേര സംഭരണം ഫലപ്രദമാക്കണം : അഖിലേന്ത്യ കിസാൻ സഭ
രാജപുരം : നാളികേര സംഭരണം ഫലപ്രദമാക്കണമെന്ന്് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. നാളികേര വിലയിടിവിന് തടയുന്നതിന് ഭാഗമായി 34 രൂപ തറവില നിശ്ചയിച്ചു കേരഫെഡ് മുഖേന സംഭരണ നടപടി ആരംഭിച്ചുവെങ്കിലും കർഷകർക്ക് പ്രയോജനമില്ലാത്ത സാഹചര്യമാണുള്ളത്.സംഭരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിബന്ധനകൾ കർഷകദ്രോഹകരമാണ്. ആകെ ഉല്പാദിക്കുന്ന നാളികേരത്തിന്റെ 5 % മാത്രമേ സംഭരിക്കാൻ വിവിധ ഏജൻസികൾക്ക് കഴിയുന്നുള്ളൂ. ബാക്കി വരുന്ന 95% നാളികേരവും നാമമാത്ര വിലയ്ക്ക് വില്ക്കാൻ കർഷകർ നിർബന്ധിതമായിരിക്കുകയാണ് .സംഭരണവുമായി ബന്ധപ്പെട്ടു കേരഫെഡ് കൊണ്ടുവന്ന നിബന്ധനകൾ ഒഴിവാക്കേണ്ടതാണ്. കർഷകർ […]
ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു
പാണത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു. കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്‌സനി പാണത്തൂർ ശുഹദയിൽ നടന്ന പരിപാടിയിൽ വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് ടി കെ, ശുഹൈബ് സഖാഫി, അബ്ദുസ്സലാം ആനപ്പാറ, സുഹൈൽ കാറോളി, മൊയ്തു കുണ്ടുപള്ളി, സാബിത്ത് പാണത്തൂർ, ഹനീഫമുനാദി എന്നിവർ പങ്കെടുത്തു.
വയമ്പ് പി.കൃഷ്ണപിള്ള വായനശാല വിജയോൽസവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു
ഏഴാംമൈൽ:വയമ്പ പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.രാജേഷ് സ്‌കറിയ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ചടങ്ങിൽ കെ എസ് എഫ് ഇ യിൽ എ ജി എം ആയി സ്ഥാനകയറ്റം കിട്ടിയ കുഞ്ഞികണ്ണൻ. എച്ചിനെ ആദരിച്ചു.വായനശാല പരിധിയിൽ SSLC, PLUSTWO ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.യങ്ങ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി ജിൻസ് ജോസഫഡി വൈ എഫ് ഐ […]
കെ സി വൈ എൽ രാജപുരം യൂണിറ്റ്് വിദ്യാർത്ഥികൾക്ക് വാട്ടർ ബോട്ടിൽ സമ്മാനിച്ചു
രാജപുരം : കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ പി സ്‌കൂളിൽ ഈ വർഷം അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വാട്ടർ ബോട്ടിൽ സമ്മാനിച്ചു. സ്‌കൂൾ അസംബ്ലി മധ്യേ കെസിവൈഎൽ പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി വാട്ടർ ബോട്ടിൽ ഹെഡ്മാസ്റ്റർ ഷൈബു കുരിശുംമൂട്ടിലിന് കൈമാറി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം ‘പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുക’ എന്നതിന്റെ ഭാഗമായി കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം […]
കേരള റേഷൻ എംപ്ലോയീസ് യൂണിയൻ അനുമോദനവും യാത്രയയ്പ്പും നൽകി
കാഞ്ഞങ്ങാട്:-കേരള റേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു)ജില്ലാ കമ്മിറ്റി ഈ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സപ്ലൈ ഓഫീസർ എൻ ജി ഷാജിമോൻ.,ജോലി മാറിപ്പോകുന്ന സംഘടന ജില്ലാ ഭാരവാഹി എം സുനിത എന്നിവർക്കുള്ള യാത്രയയപ്പ്.വിവിധ സംഘടനകളിൽ നിന്നും രാജിവച്ച് യൂണിയനിൽ അംഗത്വം എടുത്തവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങ് സി ഐടി യു […]
മുരിങ്ങയും വേപ്പും നട്ട് കോടോം-ബേളൂർ 19-ാം വാർഡിന്റെ പരിസ്ഥിതി ദിനാഘോഷം
പാറപ്പള്ളി : ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയർത്തി വേപ്പിന്റെയും മുരിങ്ങയുടെയും തൈകൾ നട്ട് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു.ഗുരുപുരം അംഗൻവാടി പരിസരത്ത് തൈകൾ നട്ട് വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി.ദാമോദരൻ പരിപാടി ഉദ്്്ഘാടനം ചെയ്തു. അംഗൻവാടി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വാർഡ് കൺവീനർ പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.എം.രാമചന്ദ്രൻ, അഗിത, ഗോപകുമാരി എന്നിവർ സംസാരിച്ചു. അയൽ സഭ […]
കള്ളാറിലെ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി
കളളാർ: കള്ളാർ സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവകാഗം കള്ളാർ, ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മാലക്കല്ല എ യു പി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു. പരേതനായ ഐ സി മാത്യു സാറിന്റെ ഭാര്യയാണ്. സുജിൽ മാത്യൂസ് (എ യു പി സ്‌കൂൾ മാലക്കല്ല് ), അജിൽ മാത്യൂസ് പാണത്തൂർ ( സി. പി. എം ലോക്കൽ കമ്മിറ്റി അംഗം ), പ്രിജിൽ മാത്യൂസ് ( ക്രൗൺ സൈക്കിൾസ്, കള്ളാർ ) എന്നിവർ മക്കളാണ്. […]