രാജപുരം 33 കെ.വി കാഞ്ഞങ്ങാട്-ബേളൂർ ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാജപുരം സെക്ഷൻ പരിധിയിൽ ഭാഗികമായും ബളാന്തോട് സെക്ഷൻ പരിധിയിൽ പൂർണമായും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് രാജപുരം സെക്ഷൻ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Author: kcadmin
ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു
ബളാന്തോട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്‌റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ, ജയശ്രീ ദിനേശൻ, […]
ബി.എച്ച്.എം.എസ്സിൽ ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: അനുപമയ്ക്ക് അനുമോദനം നൽകി
പാറപ്പള്ളി:മംഗലാപുരം അൽവാസ് കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടുകൂടി BHMS(ഹോമിയോ ഡോക്ടർ )പൂർത്തീകരിച്ച് ഡോക്ടറായി നാടിനഭിമാനമായി മാറിയ പാറപ്പള്ളി തോട്ടിനാട്ടെ അനുപമ പി.യ്ക്ക് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് അനുമോദനം നൽകി.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.യോഗാധ്യാപകനും പാറപ്പള്ളിയിലെ വ്യാപാരിയുമായ കെ.വി.കേളുവിന്റെയും അമ്പലത്തറ ഗവ: ഹയർ സെക്കൻററി സ്‌ക്കൂൾ അധ്യാപിക പി.പ്രീതയുടെയും മകളാണ് ഡോ: അനുപമ .പി., സഹോദരി ഡോ.. അഞ്ജലി . പഞ്ചായത്ത് മുൻ വൈ. പ്രസിഡന്റ് .പി.എൽ.ഉഷ, വാർഡ് കൺവീനർ […]
ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു
ബളാംതോട് : ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്‌റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സുപ്രിയ ശിവദാസ്,വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ,ജയശ്രീ ദിനേശൻ,രഞ്ജിത്ത് കുമാർ, ബാബു ബി സി,ബി. […]
പനത്തടി പഞ്ചായത്ത് അരിപ്രോട്-പുഴക്കര റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നു
പാണത്തൂർ :പനത്തടി പഞ്ചായത്ത് 2022_23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച അരിപ്രോട്_പുഴക്കര റോഡ് ഗതാഗതത്തിനായി തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വാർഡ് അംഗം കെ.ജെ ജെയിംസ് അധൃഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, സൗമൃമോൾ പി.കെ, കെ.കെ. വേണുഗോപാൽ, അശൃതി, സജി വേലിക്കകത്ത് ,ജോർജ് വർഗ്ഗീസ്, കെ.ശോഭന , മാതൃ സെബാസ്റ്റ്യൻ തുടങ്ങിയവർപ്രസംഗിച്ചു.
പുതിയ സ്‌ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു
ഒടയംചാൽ : കോടോം-ബേളുർ ഗ്രാമപഞ്ചായത്ത് ഗവ:യു .പി സ്‌ക്കൂളിന് എം എൽ എ മാരുടെ മണ്ഡലവികസന ഫണ്ട് 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.കോടോം -ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം ചെയർമാൻ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി.അസിസ്റ്റൻസ് എക്‌സിക്യുട്ടിവ് എൻഞ്ചിനയർ വി. സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, കോടോം- ബേളൂർ പഞ്ചായത്ത് […]
കോളിച്ചാൽ ലയൺസ് ക്ലബ്ബ് : പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച
രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം ആറിന് റാണിപുരം ഒലിവ് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. നിയുക്ത വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷനാകും. 2019-ൽ പ്രവർത്തനം തുടങ്ങിയ ക്ലബ്ബ് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിരവധി സാമൂഹിക ക്ഷേമ പരിപാടികളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. തുടക്കത്തിൽ 20 അംഗങ്ങളുണ്ടായിരുന്ന ക്ലബിനിന്ന് 58 അംഗങ്ങളുണ്ട്. അടുത്ത ഒരു വർഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം ഇടപെട്ട് വിപുലമായ ജനകീയ […]
നാട്ടുക്കാർക്ക് ആശ്വാസമായി… മണ്ടേങ്ങാനത്തെ റോഡ് കോൺക്രീറ്റായി
ഇരിയ: മണ്ടേങ്ങാനത്തെ നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയായി. മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചു നാട്ടുകാർക്ക് സമർപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഇരിയ- മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. റോഡിന്റെ ഉത്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ പൂർത്തീകരിച്ച 10-മത്തെ കോൺക്രീറ്റ് റോഡാണിത്.മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു.അർജ്ജുൻ, ഒ.ദാമോദരൻ, അംബിക, […]
ചീമേനി ചള്ളുവക്കോട്ടെ പി തങ്കമണി (56)നിര്യാതയായി
ചീമേനി ചള്ളുവക്കോട്ടെ പി തങ്കമണി (56)നിര്യാതയായി. ചീമേനിയിലെ ചുമട്ടു തൊഴിലാളി രാമകൃഷ്ണന്റെ ഭാര്യയാണ്. മകൻ പ്രജീഷ് (ബാംഗ്ലൂർ).പത്മവതി പിലാക്കൽ (പെരിന്തട്ട).തമ്പായി (ചളുവക്കോട്). ഭാർഗവി(നിടുംബ). രോഹിണി (ചളുവക്കോട് ). പരേതനായ കുഞ്ഞമ്പു(നിടുംബ). പരേതനായ പിലാക്കൽ കുഞ്ഞിക്കണ്ണൻ (പെരിന്തട്ട) എന്നിവർ സഹോദരങ്ങളാണ്
സൗദിയിലേക്കും ഒമാനിലേക്കും ഒരു വിസ ; പ്രവാസികൾക്ക് വൻ നേട്ടമാകും, ടൂറിസത്തിന് പുതിയ മുഖം തുറക്കും
ഗൾഫ് രാജ്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് അതിവേഗമാണ്. ജോലി, വിസ, ജീവിത നിലവാരം, ടൂറിസം എന്നീ രംഗങ്ങളിലെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം സൗദി അറേബ്യയിലേക്കും ഒമാനിലേക്കും ഒരു വിസയിൽ പോകാൻ സാധിക്കുമെന്നാണ്. പുതിയ വിസ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദമായ ചർച്ച നടന്നു. ടൂറിസം മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ സംബന്ധിച്ച് ചർച്ച ചെയ്യുന്നത്. ഒരു വിസയിൽ തന്നെ രണ്ട് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്നത് ടൂറിസ്റ്റുകൾക്ക് വളരെ നേട്ടമാകും. ഓരോ രാജ്യങ്ങൾക്കും […]